Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_right...

ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റോഡ്​: പണി ആരംഭിച്ചു

text_fields
bookmark_border
road
cancel
camera_alt

കേ​ര​ള​പു​രം-​ച​ന്ദ​ന​ത്തോ​പ്പ്​ സ​മാ​ന്ത​ര പാ​ത​യി​ൽ

കോ​ൺ​ക്രീ​റ്റ്​ പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ

കു​ണ്ട​റ: ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റോഡിന്റെ കോണ്‍ക്രീറ്റ് പണി ആരംഭിച്ചു. ഒ​ന്ന​ര വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഇ​ള​മ്പ​ള്ളൂ​ര്‍-​ച​ന്ദ​ന​ത്തോ​പ്പ് റെ​യി​ല്‍വേ സ​മാ​ന്ത​ര റോ​ഡി​ന്റെ ടാ​റി​ങ് ജോ​ലി​ക​ള്‍ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു.

അ​പ്പോ​ഴും റെ​യി​ല്‍വേ അ​ടി​പ്പാ​ത​യു​ടെ ഭാ​ഗ​ത്തും റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഇ​ള​മ്പ​ള്ളൂ​ര്‍ ഭാ​ഗ​ത്തും ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കാ​യി വ​ലി​യ പൈ​പ്പ് കു​ഴി​ച്ചി​ടാ​നാ​യി റോ​ഡ് മു​റി​ച്ച ഭാ​ഗ​ത്തും കോ​ണ്‍ക്രീ​റ്റ് പ​ണി​ക​ള്‍ ചെ​യ്തി​രു​ന്നി​ല്ല. ഇ​ത് യാ​ത്ര​ക്കാ​ര്‍ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഇ​ള​മ്പ​ള്ളൂ​ര്‍ പാ​ല​ക്കു​ഴി ഭാ​ഗ​ത്ത്

മ​ഴ​പെ​യ്താ​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ല്‍ന​ട​യാ​ത്ര​പോ​ലും അ​സ​ഹ​നീ​യ​മാ​യി. പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ റോ​ഡി​ന്റെ അ​വ​സ്ഥ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു. ഹാ​ര്‍ബ​ര്‍ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​നാ​യി​രു​ന്നു നി​ര്‍മാ​ണ ചു​മ​ത​ല എ​ന്ന​തി​നാ​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ന്ന് ഉ​റ​പ്പു​ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKollam NewsRoad
News Summary - Ilamballur-Chandanathoppu Road-Work has started
Next Story