വാഹനം മറികടക്കുന്നതിനെചൊല്ലി തര്‍ക്കം: മധ്യവയസ്കനെ മർദിച്ച യുവാക്കള്‍ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ മുജാസ്, മുബാറക്ക്, സക്കീര്‍, നിജാസ്
കുണ്ടറ: വാഹനം മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാലുപേർ അറസ്റ്റിലായി.
കിളിമാനൂര്‍ അടയമണ്‍ സഹദിയ മന്‍സിലില്‍ മുബാറക്ക് (22), തഴുത്തല ഉമയനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ നിജാസ് (21), ആലങ്കോട് വഞ്ചിയൂര്‍ വാഴോട്ടുകോണം വീട്ടില്‍ സക്കീര്‍ (44), തഴുത്തല ഉമയനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ മുജാസ് (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് കേരളപുരം ജങ്ഷനിലൂടെ യുവാക്കൾ വന്ന കാറിനെ മധ്യവയസ്കന് സഞ്ചരിച്ച കാർ മറികടന്നത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ഇവർ കാറിന് കുറുകെ വാഹനം നിര്‍ത്തി അസഭ്യം പറഞ്ഞ് മധ്യവയസ്കനെ മർദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

