Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷീബക്കും കുടുംബത്തിനും ഇനി ഭീതികൂടാതെ ഉറങ്ങാം

text_fields
bookmark_border
ഷീബക്കും കുടുംബത്തിനും ഇനി ഭീതികൂടാതെ ഉറങ്ങാം
cancel
camera_alt

സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടി​െൻറ ഉദ്ഘാടനം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം

കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കുണ്ടറ: തലക്കുമീതെ എപ്പോഴും വീഴാവുന്ന ദ്രവിച്ച കൂരക്ക് കീഴിൽ അന്തിയുറങ്ങിയിരുന്ന ഷീബക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി ഉറങ്ങാം.

വെള്ളിമൺ വെസ്​റ്റ്​ ഷീബാ ഭവനിൽ ഷീബക്ക് സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ കരുതൽ ഭവനപദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകി. പെരിനാട് ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റിയുടെ ചുമതലയിലായിരുന്നു നിർമാണം. വീടിെൻറ താക്കോൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാൽ കൈമാറി.

നിർമാണകമ്മിറ്റി ചെയർമാൻ എം.വി. ആൽഫ്രഡ് അധ്യക്ഷതവഹിച്ചു.

ഏരിയാ സെക്രട്ടറി എസ്​.എൽ. സജികുമാർ, സി. സന്തോഷ്, ബി. ബൈജു, വിശ്വനാഥൻപിള്ള എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story