നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് തകർന്നുവീണ് ഗൃഹനാഥന് പരിക്ക്
text_fieldsകുണ്ടറ: നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് ഗൃഹനാഥന് പരിക്കേറ്റു. മൺറോതുരുത്ത് പട്ടംതുരുത്ത് ഗുരുമന്ദിരത്തിന് താഴെ സന്യ നിവാസിൽ സത്യദേവൻ (69) ആണ് പരിക്കേറ്റത്. മകളുടെ വീട് നിർമാണം മേസ്തിരി കൂടിയായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടന്നു വന്നിരുന്നത്.
രണ്ടാം നിലയിൽ വാർത്ത ഷെയ്ഡിന്റെ മുട്ടുകൾ ഇളക്കിമാറ്റുന്ന ജോലിക്കിടെയാണ് തകർന്നത്. സ്ലാബിനടിയിൽപെട്ട ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേകല്ലട പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

