ചരക്കുലോറി വൈദ്യുതിപോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തു
text_fieldsചരക്കുലോറി കുണ്ടറ പള്ളിമുക്കിൽ പോസ്റ്റുകൾ തകർത്ത് പള്ളിമതിലിൽ ഇടിച്ചുനിൽക്കുന്നു
കുണ്ടറ: പള്ളിമുക്കില്‍ നിയന്ത്രണംവിട്ട ചരക്കുലോറി മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത് പള്ളിമതിലില്‍ ഇടിച്ചുനിന്നു. ബുധനാഴ്ച പുലര്‍ച്ച നാലുമണിയോടെയായിരുന്നു അപകടം.
കുണ്ടറ വലിയപള്ളിയുടെ മതിലും സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റുമാണ് ലോറി ഇടിച്ചുതകർന്നത്.അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. cargo lorryതമിഴ്നാട്ടില്‍നിന്ന് വന്നതായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

