ബി.എസ്.എഫ് കോൺസ്റ്റബിൾ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് മരിച്ചു
text_fieldsകുണ്ടറ: ബി.എസ്.എഫ് കോൺസ്റ്റബിൾ വെള്ളിമൺ വെസ്റ്റ് കല്ലുവിളപുത്തൻവീട്ടിൽ കെ.എസ്. നന്ദകുമാർ (36) നാഗാലാൻഡിൽ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് മരിച്ചു. സ്വന്തം തോക്കിൽനിന്ന് കഴുത്തിന് പിന്നിൽ വെടിയേറ്റതായാണ് നാട്ടിൽ ലഭിച്ച വിവരം. 14 വർഷമായി ബി.എസ്.എഫ് 111ാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. മണിപ്പൂർ ഉക്രുൾ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഇംഫാൽ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ബി.എസ്.എഫിൽനിന്ന് വിരമിച്ച ശങ്കരൻനായരാണ് പിതാവ്. മാതാവ്: അമ്പിളി. ഭാര്യ: ശ്യാമ. മക്കൾ: വീരേന്ദ്രൻ, വീരഭദ്രൻ.

