അനുമതി കാത്ത് പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവിസ്
text_fieldsപെരുമൺ - പേഴുംതുരുത്ത് ജങ്കാർ
കുണ്ടറ:അനുമതി കാത്ത് പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ്. മൺറോതുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജങ്കാർ ആറുമാസം മുമ്പ് അറ്റകുറ്റപ്പണിക്കായി ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പനയം - മൺറോത്തുരുത്ത് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ ജങ്കാർ സർവീസ് ആരംഭിക്കുന്നത്.
കലക്ടറുടെ അനുമതി ലഭിച്ചാൽ ഉടനെ സർവീസ് ആരംഭിക്കുവാൻ പാകത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മൺറോതുരുത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ മെല്ലെ പോക്കാണ് എൽ.ഡി.എഫ് ഭരിക്കുന്ന പനയം പഞ്ചായത്തിന് പ്രചോദനമായത്.

