പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsസെയ്തലി
കുണ്ടറ: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വെള്ളിമൺ ഇടക്കര സെറ്റിൽമെന്റ് കോളനിയിൽ ഷാനവാസിന്റെ മകൻ സെയ്തലിയാണ് (21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ അന്വേഷിച്ച് ചെന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസ് സംഘത്തെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേർന്ന് ആക്രമിച്ചിരുന്നു.
പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് വാഹനങ്ങൾ നശിപ്പിച്ചതിനും കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലായിരുന്ന സെയ്തലിയെ നിരന്തര നിരീക്ഷണത്തിലൂടെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷിന്റെ നിർദേശപ്രകാരം എസ്.ഐ ദീപു പിള്ള, സി.പി.ഒമാരായ റിയാസ്, അരുൺ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

