മാമൂട് അപകടം: ചികിത്സയിലിരുന്ന വിദ്യാർഥിയും മരിച്ചു
text_fieldsഅക്ഷയ്
കുണ്ടറ: വ്യാഴാഴ്ച മാമൂട്ടിൽ നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്.ടി.ഒ ഓഫിസ് ജീവനക്കാരന് സുനില്‍ ജറോമിെൻറയും പ്രീതിയുടെയും ഏകമകന് അക്ഷയ് (18) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കുമ്പളം സ്വദേശി ജെറിന് (18) വ്യാഴാഴ്ച മരിച്ചിരുന്നു.
ഇരുവരും കൊല്ലത്ത് ഡ്രൈവിങ് പരിശീലനത്തിനുപോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. റോഡുമുറിച്ചുകടന്ന സ്ത്രീയുടെ കൈയില്‍തട്ടി നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ജില്ല ആശുപത്രിയിലെത്തിെച്ചങ്കിലും ജെറിന് മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അക്ഷയ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്ലസ് ടു പാസായ അക്ഷയ് ബി.എസ്സി നഴ്സിങ് കോഴ്സിന് ചേരാന്‍ ചൊവ്വാഴ്ച ബംഗളൂരുവിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം.

