വ്യാപാരിയുടെ സഹായം; കുണ്ടറയിലെ കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്ക് പുതിയമുഖം
text_fieldsകേരളപുരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുപിന്നിൽ മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് പൂന്തോട്ടനിർമാണം പുരോഗമിക്കുന്നു
കുണ്ടറ: കേരളപുരം മുതല്‍ പള്ളിമുക്ക് വരെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുണ്ടറയിലെ വ്യാപാരിയുടെ സാഹായത്താല്‍ മുഖംമിനുക്കുന്നു. കേരളപുരത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് പിറകുവശം വലിയ തോതില്‍ മാലിന്യം തള്ളിയിരുന്നത് ഇല്ലാതാക്കാനായി ഇവിടെ ഇപ്പോള്‍ ഉദ്യാനം നിർമിച്ചുകൊണ്ടിരിക്കുകയാണ്. കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ മതിയായ വെളിച്ചവും കാറ്റും സംഗീതവും സജ്ജീകരിച്ചിട്ടുണ്ട്.
എം.എ. ബേബി മന്ത്രിയായിരുന്നപ്പോള്‍ 15 മുതല്‍ 30 വരെ ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന് രേഖപ്പെടുത്തിയ കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പത്ത് വര്‍ഷം കഴിയുമ്പോള്‍ വ്യാപാരി ലക്ഷങ്ങള്‍ മുടക്കി സൗകര്യപ്രദമാക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരം മാലിന്യം തള്ളാതിരിക്കാനുള്ള സംവിധാവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

