Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightമദ്യപാനിയെന്നാരോപിച്ച്...

മദ്യപാനിയെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ വഴിയിലിറക്കി വിട്ട യുവാവ് മരിച്ചു

text_fields
bookmark_border
shyju death
cancel
camera_alt

ഷൈ​ജു

കു​ള​ത്തൂ​പ്പു​ഴ: ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ര്‍ മ​ദ്യ​പാ​നി​യെ​ന്നാ​രോ​പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത ഭാ​ര​തീ​പു​രം ശ്രീ​വി​ലാ​സ​ത്തി​ല്‍ അ​നി ഷൈ​ജു (46) മ​രി​ച്ചു.

ക​ര​ള്‍ രോ​ഗ​ത്തി​ന്​ ഏ​റെ നാ​ളാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നി ക​ഴി​ഞ്ഞ 20ന്​ ​സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​െ​ട ബ​സി​ലെ ആ​ളൊ​ഴി​ഞ്ഞ പി​ൻ​സീ​റ്റി​ൽ കി​ട​ന്നു. ക​ണ്ട​ക്ട​ര്‍ മ​ദ്യ​പാ​നി​യാ​ണെ​ന്ന് മു​ദ്ര​കു​ത്തി ഇ​യാ​ളെ വ​ട്ട​പ്പാ​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ചി​കി​ത്സ രേ​ഖ​ക​ള്‍ കാ​ട്ടി​യി​ട്ടും നീ​തി ല​ഭി​ച്ചി​െ​ല്ല​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ഇ​തേ​തു​ട​ര്‍ന്ന് ക​ടു​ത്ത വി​ഷ​മ​ത്തി​ലാ​യി​രു​ന്ന അ​നി​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ള്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു.

രോ​ഗ​ത്തി​െൻറ അ​വ​ശ​ത​യി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന പോ​ലും ന​ൽ​കി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ: സു​മം​ഗ​ല. മ​ക്ക​ള്‍: അ​ഭി​ന​ന്ദ്, അ​ഭി​ജി​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholicsuicide attemptKSRTC Conductor
News Summary - youth dropped off by KSRTC conductor on accusing alcoholic died
Next Story