Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകാത്തിരിപ്പുകേന്ദ്രം...

കാത്തിരിപ്പുകേന്ദ്രം കാറ്റില്‍ തകര്‍ന്നു

text_fields
bookmark_border
കാത്തിരിപ്പുകേന്ദ്രം കാറ്റില്‍ തകര്‍ന്നു
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കൂ​ള്‍ ക​വ​ല​യി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ര്‍ന്ന നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ലം പൊ​ത്തി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കൂ​ള്‍ ക​വ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​മ്പും ത​ടി​യും ത​ക​ര​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ചു​ന​ല്‍കി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ത​ക​ര്‍ന്നു​വീ​ണ​ത്. മ​ല​യോ​ര ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ള്‍ക​വ​ല​യി​ല്‍ മു​മ്പു​ണ്ടാ​യി​രു​ന്ന കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​യ ശേ​ഷം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും വേ​ണ്ടി ഇ​വി​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ല​ത​വ​ണ ഉ​ന്ന​യി​ച്ചു​വെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് ക​മ്പും ത​ടി​യും ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് താ​ല്കാ​ലി​ക​മാ​യി കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍മി​ച്ചു ന​ല്‍കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​ലം പൊ​ത്തി​യ​ത്. ഇ​തോ​ടെ സ്കൂ​ള്‍ വി​ട്ടെ​ത്തു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യാ​ത്രി​ക​ര്‍ക്കും വെ​യി​ലും മ​ഴ​യു​മേ​ല്‍ക്കാ​തെ നി​ല്‍ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWindDamagedWaiting Shed
News Summary - Waiting Sheds was damaged by the wind
Next Story