Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപരസ്യ മദ്യപാനം ചോദ്യം...

പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെയും പിതാവിനെയും ആക്രമിച്ചു

text_fields
bookmark_border
പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെയും പിതാവിനെയും ആക്രമിച്ചു
cancel

കു​ള​ത്തൂ​പ്പു​ഴ: സാം​ന​ഗ​ര്‍ പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം കൂ​ടു​ന്നു. സാം​ന​ഗ​ര്‍ - പ​ച്ച​യി​ല്‍ക്ക​ട പാ​ത​യോ​ര​ത്ത് പ്ര​ദേ​ശ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ സം​ഘം ചേ​ര്‍ന്ന്​ മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ​യും പി​താ​വി​നെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘം ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ല്‍പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ര്‍ ആ​ന​ക്കു​ഴി ക​വ​ല​ക്ക് സ​മീ​പം സ​ബീ​ന മ​ന്‍സി​ലി​ല്‍ ജൗ​ഫ​ര്‍, മ​ക​ന്‍ ബി​ലാ​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ജൗ​ഫ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘം യു​വാ​വി​നെ​യും പി​താ​വി​നെ​യും നാ​ട്ടു​കാ​ര്‍ നോ​ക്കി നി​ല്‍ക്കെ കൈ​യേ​റ്റം ചെ​യ്ത​ത്. നാ​ട്ടു​കാ​ര്‍ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ സം​ഘം ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ​തു​ട​ര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സാം​ന​ഗ​ര്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​ര്‍, ഗോ​കു​ല്‍ നി​വാ​സി​ല്‍ ഗോ​കു​ല്‍, നി​ഷാ മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹു​ല്‍, കൈ​ത​ക്കാ​ട് ഷാ​ഫി മ​ന്‍സി​ലി​ല്‍ ഷാ​ഫി എ​ന്നി​വ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

നാ​ളു​ക​ളാ​യി പ്ര​ദേ​ശം മ​ദ്യ​പ​സം​ഘ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത​വി​ധം ഇ​ക്കൂ​ട്ട​രു​ടെ ശ​ല്യം ഏ​റി​യ​താ​യും പൊ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​കാ​ത്ത​താ​ണ് ഇ​ക്കൂ​ട്ട​ര്‍ക്ക് സ​ഹാ​യ​മാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholattacked
News Summary - The young man and his father were attacked for questioning over alcohol
Next Story