Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightനിയന്ത്രണം വിട്ട വാഹനം...

നിയന്ത്രണം വിട്ട വാഹനം വീട്ടിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
നിയന്ത്രണം വിട്ട വാഹനം വീട്ടിലേക്ക് പാഞ്ഞുകയറി
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം സ​മീ​പ​ത്തെ വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: മ​ട​ത്ത​റ-​കു​ള​ത്തൂ​പ്പു​ഴ മ​ല​യോ​ര ഹൈ​വേ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം പാ​ത​യോ​ര​ത്തെ വീ​ട്ടി​നു​ള്ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കു​ള്‍ ക​വ​ല​ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.പാ​ലോ​ട് നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്-​അ​പ് വാ​ന്‍ വ​ള​വു തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യോ​ര​ത്തെ ഓ​ട​ക്ക് മു​ക​ളി​ലൂ​ടെ സ​മീ​പ​െ​ത്ത കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം സം​ഭ​വ സ​മ​യം മ​റു​വ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് കെ​ട്ടി​ട​ത്തി​നു പു​റ​ത്തേ​ക്കെ​ത്തി​ച്ച ശേ​ഷ​മാ​ണ് പാ​ത​യി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

ര​ണ്ടു ദി​വ​സം മു​മ്പും ഇ​ത്ത​ര​ത്തി​ല്‍വ​ള​വു തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഓ​ട​ക്ക് മു​ക​ളി​ലൂ​ടെ എ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ല്‍ ഇ​ടി​ക്കാ​തെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. നി​ര്‍മ്മാ​ണ​ത്തി​ലെ അ​പാ​ക​ത നി​മി​ത്തം ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​വ​ള​വി​ലു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​വി​ടെ മ​ല​യോ​ര ഹൈ​വേ​യു​ടെ ഓ​ട ടാ​റി​ങ്ങി​നോ​ട് ചേ​ര്‍ത്താ​ണ് നി​ര്‍മി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ ത​ന്നെ പാ​ത​യു​ടെ വ​ശ​ത്ത് സ്ഥ​ല​മി​ല്ലാ​ത്ത വി​വ​രം വ​ള​വു തി​രി​ഞ്ഞെ​ത്തു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ക്ക് കാ​ണാ​ന്‍ ക​ഴി​യു​ക​യി​ല്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentvehicle
News Summary - The vehicle went out of control and ran towards the roadside house
Next Story