Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപാതയോരത്ത്...

പാതയോരത്ത് നിർത്തിയിട്ട ലോറി സമീപത്തെ തോട്ടിലേക്ക് വീണു

text_fields
bookmark_border
lorry fell down
cancel
camera_alt

കുളത്തൂപ്പുഴ കൈതക്കാടിനു സമീപം പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി തോട്ടിലേക്ക് ഉരുണ്ടുനീങ്ങിയ നിലയിൽ

കുളത്തൂപ്പുഴ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി പാതക്ക് കുറുകെ ഉരുണ്ട് സമീപത്തെ തോട്ടിലേക്ക് വീണു. മലയോര ഹൈവേയിൽ അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ കൈതക്കാട് പെട്രോൾ പമ്പിനു സമീപം വൈകീട്ട്​ അഞ്ചോടെയായിരുന്നു അപകടം.

വർക്കലയിൽനിന്ന് തമിഴ്നാട്ടിലേക്ക് സിമൻറ് കയറ്റാൻ പോകുകയായിരുന്ന ലോറി പാതയോരത്ത് നിർത്തിയിട്ട ശേഷം ജീവനക്കാർ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കവേ ഉരുണ്ടു നീങ്ങിയ വാഹനം ഹൈവേ മറികടന്ന് മുൻഭാഗം തോട്ടിലേക്ക് മറിയുകയായിരുന്നു. സംഭവസമയം പാതയിലൂടെ മറ്റു വാഹനങ്ങളോ കാൽനട യാത്രികരോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പാതക്ക് കുറുകെ കിടന്നിരുന്ന വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentlorry fell down
News Summary - The lorry, which was parked on the side of the road, fell into a nearby canal
Next Story