Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
text_fieldsbookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ- അഞ്ചല്‍ പാതയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ചന്ദനക്കാവ് ബി.എം.ജി ഹൈസ്കൂളിലെ റിട്ട. അധ്യാപകന് സണ്ണി, ഭാര്യ ജെസി എബ്രഹാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പതിനൊന്നാം മൈല്‍ താഴേവലിയ വളവിലായിരുന്നു അപകടം. കയറ്റം കയറിയെത്തിയ കാര്‍ വളവുതിരിയുന്നതിനിടെ റോഡിന് വശത്തെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. പുകപ്പുരക്ക് മുകളില്‍ തട്ടിനില്‍ക്കുന്ന നിലയിലായിരുന്നു.
തലകീഴായി കിടന്നകാറിെൻറ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് നാട്ടുകാര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മലയോരഹൈവേയുടെ നിർമാണം പൂര്‍ത്തിയായെങ്കിലും പലഭാഗത്തും അപകട സൂചനാ ബോര്‍ഡുകളോ വശങ്ങളില് അപകടം തടയുന്നതിന് ആവശ്യമായ സംരക്ഷണഭിത്തികളോ കെട്ടി ബലപ്പെടുത്തിയിട്ടില്ല.
Next Story

