Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവയോധികനുമേൽ മരുമകൻ...

വയോധികനുമേൽ മരുമകൻ ആസിഡൊഴിച്ചു

text_fields
bookmark_border
വയോധികനുമേൽ മരുമകൻ ആസിഡൊഴിച്ചു
cancel

കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് മകളുടെ ഭർത്താവ് തലയിലൂടെ ആസിഡൊഴിച്ച് പരിക്കേൽപിച്ച വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാംനഗർ കാഞ്ഞിരോട്ട് കുന്ന് സജിനി വിലാസം വീട്ടിൽ മനോഹരന(70)നെയാണ് കഴിഞ്ഞ ദിവസം രാത്രി എ​ട്ടോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജി​ലേക്ക്​ മാറ്റി സംഭവത്തിൽ മകളുടെ ഭർത്താവും കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുമായ ബാബുക്കുട്ടനുവേണ്ടി കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വഴക്കിനിടെ വീട്ടിൽ റബർ പാലിലൊഴിക്കാനായി തയാറാക്കി ​െവച്ചിരുന്ന ആസിഡ് ബാബുക്കുട്ടൻ മനോഹര​െൻറ തലയിലൂടെ ഒഴിക്കുകയായിരുന്നു.

Show Full Article
TAGS:acid attack kulathupuzha 
News Summary - son in law acid attack on elderly
Next Story