Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപുലിയിറങ്ങിയതായി...

പുലിയിറങ്ങിയതായി അഭ്യൂഹം; വനപാലകരെത്തിയപ്പോള്‍ എലിയെന്ന്​ സ്​ഥിരീകരണം

text_fields
bookmark_border
പുലിയിറങ്ങിയതായി അഭ്യൂഹം; വനപാലകരെത്തിയപ്പോള്‍ എലിയെന്ന്​ സ്​ഥിരീകരണം
cancel

കു​ള​ത്തൂ​പ്പു​ഴ: ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ക​ഴി​ഞ്ഞ​രാ​ത്രി​യി​ല്‍ പു​ലി​യി​റ​ങ്ങി വ​ള​ര്‍ത്തു​നാ​യ​യെ പി​ടി​കൂ​ടി​യ​താ​യി അ​ഭ്യൂ​ഹം. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​രെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ എ​ലി​യെ​ന്ന്​ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ൻ​റും ഊ​രു​മൂ​പ്പ​നു​മാ​യ ത​ങ്ക​പ്പ​ന്‍ കാ​ണി​യു​ടെ വ​ള​ര്‍ത്തു​നാ​യ​ക​ളി​ലൊ​ന്നി​നെ ഏ​താ​നും​നാ​ള്‍ മു​മ്പ് പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ട്ടി‍െൻറ ഉ​മ്മ​റ​ത്ത് നി​റ​യെ ചോ​ര​പ്പാ​ടു​ക​ള്‍ കാ​ണു​ക​യും വ​ള​ര്‍ത്തു​നാ​യ​യെ കാ​ണാ​നി​ല്ലാ​താ​കു​ക​യും ചെ​യ്​​തു. ഇ​തേ​തു​ട​ര്‍ന്ന് ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​ന്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​ദേ​ശ​ത്ത ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ടി​നു​സ​മീ​പ​ത്താ​യി മു​റി​വേ​റ്റ് ച​ത്ത നി​ല​യി​ല്‍ വ​ലി​യ എ​ലി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ടി‍െൻറ ഉ​മ്മ​റ​ത്തെ​ത്തി​യ എ​ലി​യെ നാ​യ പി​ടി​കൂ​ടി​യ​താ​വാം ചോ​ര​പ്പാ​ടു​ക​ള്‍ കാ​ണാ​നി​ട​യാ​യ​തി​ന്​ പി​ന്നി​ലെ​ന്നും വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സ​മീ​പ വാ​സി​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രു​ടെ ഭീ​തി ഒ​ഴി​ഞ്ഞ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratRumor
News Summary - Rumor has it that the leopard has landed; Confirmation that it was a rat
Next Story