Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകള്ളക്കേസില്‍ കുടുക്കി ...

കള്ളക്കേസില്‍ കുടുക്കി റിമാൻഡ്​ ചെയ്തു: വയോധിക ഡി.ജി.പിക്ക് പരാതി നല്‍കി

text_fields
bookmark_border
കള്ളക്കേസില്‍ കുടുക്കി റിമാൻഡ്​ ചെയ്തു: വയോധിക ഡി.ജി.പിക്ക് പരാതി നല്‍കി
cancel

കു​ള​ത്തൂ​പ്പു​ഴ: വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​യ​ല്‍വാ​സി ന​ല്‍കി​യ പ​രാ​തി​യി​ല്‍ പൊ​ലീ​സ് ക​ള്ള​ക്കേ​സ് ച​മ​ച്ച് വ​യോ​ധി​ക​യെ റി​മാ​ൻ​ഡ്​ ചെ​യ്ത​താ​യി പ​രാ​തി.

മൈ​ല​മൂ​ട് കു​ന്നി​ല്‍പു​റ​ത്ത് ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ്രീ​മ​തി​യാ​ണ്​ (72) കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​നെ​തി​രെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്. അ​യ​ല്‍വാ​സി​യു​ടെ വീ​ട്ടി​ലെ മ​ദ്യ​വി​ല്‍പ​ന സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ക്ക് വി​വ​രം ന​ല്‍കി​യ​തി​െൻറ വി​രോ​ധ​ത്തി​ലാ​ണ് വ​യോ​ധി​ക​യാ​യ ശ്രീ​മ​തി​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​നം ആ​രോ​പി​ച്ച് അ​യ​ല്‍വാ​സി പ​രാ​തി​ന​ല്‍കി​യ​തെ​ന്നാ​ണ ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​തൊ​ര​ന്വേ​ഷ​ണ​വും ന​ട​ത്താ​തെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പോ​ക്‌​സോ കേ​സ് ചു​മ​ത്തി റി​മാ​ന്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് സം​ഭ​വ​ത്തി​െൻറ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ഡി.​ജി.​പി​ക്കും ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കൃ​ത​ര്‍ക്കും പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
TAGS:kulathupuzha Fake Case 
News Summary - remanded in fake case elderly complained to DGP
Next Story