കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ വെട്ടിപ്പരിക്കേല്പിച്ച ഭര്‍ത്താവ് പിടിയില്‍
text_fieldsകുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭര്‍ത്താവ് പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ കടമാന്‍കോട് അഞ്ജു വിലാസം വീട്ടില്‍ ആതിര (25) ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തില്‍ ഭര്‍ത്താവ് ചിതറ അയിരക്കുഴി അശ്വതിര ഭവനില്‍ ബാലുവിനെ (27) കുളത്തൂപ്പുഴ പൊലീസ് പിടികൂടി.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ആതിരയും ഭര്‍ത്താവും പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടികളെ കാണുന്നതിനായി എത്തിയ ബാലു സംസാരമധ്യേ ഭാര്യയുമായി വഴക്കുണ്ടാകുകയും ആക്രമിക്കുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയിയില്‍ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ബാലുവിനെ പ്രദേശത്തു നിന്ന് പിടികൂടി.

