Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവരുമാനനേട്ടത്തില്‍...

വരുമാനനേട്ടത്തില്‍ ലക്ഷ്യം കൈവരിച്ച്​ കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ

text_fields
bookmark_border
KSRTC
cancel

കു​ള​ത്തൂ​പ്പു​ഴ: ഗാ​രേ​ജ് അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക്ക് കി​ലോ​മീ​റ്റ​ർ ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ൽ മി​ക​ച്ച നേ​ട്ടം. എ​ണ്ണ​ത്തി​ൽ കു​റ​ഞ്ഞ സ​ര്‍വി​സു​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ വ​രു​മാ​നം കൈ​വ​രി​ച്ച് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ നേ​ടി​യ​ത്. ആ​കെ​യു​ള്ള 27 ബ​സു​ക​ള്‍ മു​ട​ക്ക​മി​ല്ലാ​തെ സ​ര്‍വി​സ് ന​ട​ത്തി നൂ​റു​ശ​ത​മാ​നം വ​രു​മാ​ന​മെ​ന്ന നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്.

മു​മ്പും ഇ​ത്ത​രം നേ​ട്ടം കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. പ​മ്പാ ബ​സും ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ളും ഇ​ല്ലാ​തി​രു​ന്നി​ട്ടും കെ.​എ​സ്.​ആ​ര്‍.​ടി.​സി മാ​നേ​ജ്മെ​ന്‍റ് നി​ശ്ച​യി​ച്ച​തി​ലും അ​ധി​കം വ​രു​മാ​നം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​താ​യി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ എ​സ്. മു​ര​ളി അ​റി​യി​ച്ചു. ഒ​രു വി​ക​സ​ന​വു​മി​ല്ലാ​തെ ഡി​പ്പോ​യാ​കെ ത​ക​ര്‍ന്ന​ടി​ഞ്ഞ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ദു​രി​താ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKulathupuzhaKSRTC Depot
News Summary - Kulathupuzha KSRTC Depot has achieved the target in terms of revenue
Next Story