വനവത്കരണ പദ്ധതിയിൽ ക്രമക്കേടെന്ന്; റേഞ്ച് ഓഫിസിൽ വിജിലന്‍സ് പരിശോധന
text_fieldsകുളത്തൂപ്പുഴ: വനവത്കരണത്തിന്‍റെ ഭാഗമായി വനത്തില്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിന്‍റെ മറവില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പാരാതിയെത്തുടര്‍ന്ന് കുളത്തൂപ്പുഴ വനം റേഞ്ച് മൈലമൂട് സെക്ഷന്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി.
കുളത്തൂപ്പുഴ വനം റെയിഞ്ചിലെ മൈലമൂട് സെക്ഷന്‍ പരിധിയിലുള്ള ആമക്കുളം വനമേഖലയില്‍ 20 ഹെക്ടറിൽ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് സ്വാഭാവികവനം തയാറാക്കാനാണ് പദ്ധതി ഒരുക്കിയത്. സർവിസില്‍നിന്ന് വിരമിച്ച റേഞ്ച് ഓഫിസറുടെ ഭാര്യയുടെ പേരിലാണ് വനം വകുപ്പില്‍നിന്ന് കരാര്‍ ഉറപ്പിച്ചിരുന്നത്. ഇവരില്‍നിന്ന് ഉപകരാറെടുത്ത് ജോലി നടത്തിയതിലാണ് ക്രമക്കേട് പരാതി ഉയര്‍ന്നത്.
വനം വകുപ്പിന്‍റെ കുളത്തൂപ്പുഴ ഡീസെന്‍റ് മുക്ക് സെന്‍ട്രല്‍ നഴ്സറിയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ തൈകള്‍ കരസ്ഥമാക്കിയെങ്കിലും വനഭൂമി പൂര്‍ണമായി ഉപയോഗിക്കാതെയും പദ്ധതിപ്രകാരമുള്ള അത്ര വൃക്ഷത്തെകള്‍ നടാതെ കണക്കില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്നായിരുന്നു പരാതി. ഉള്‍വനത്തിലായതിനാല്‍ മതിയായ മേല്‍നോട്ടമില്ലാതെയാണ് തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്. ക്രമക്കേടില്‍ വനം വകുപ്പ് ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്. അതേസമയം, സെക്ഷൻ ഓഫിസിലെ രേഖകള്‍ മാത്രമാണ് വിജിലന്‍സ് സംഘത്തിന് പരിശോധിക്കാനായത്.
ഇതില്‍ പ്രഥമികമായി ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്നും വനഭൂമിയിലെ പ്ലാന്‍റേഷനില്‍ വിദഗ്ധ പിരിശോധന നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴികയൂവെന്നും തിരുവനന്തപുരം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ എം.ജി. വിനോദ് പറഞ്ഞു. എസ്.ഐമാരായ പ്രകാശ്, രാജേഷ്, എ.എസ്.ഐ സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

