പരിക്കേറ്റ കാട്ടുപോത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
text_fieldsകുളത്തൂപ്പുഴ ടൗണിനു സമീപം മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടുപോത്ത്
കുളത്തൂപ്പുഴ: ജനവാസ മേഖലക്ക് സമീപം പരിക്കുകളോടെ ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഏതാനും ദിവസങ്ങളായി കുളത്തൂപ്പുഴ ടൗണിനു സമീപത്തെ ജനവാസ മേഖലകളിലാണ് മുന്‍ കാലുകള്‍ക്ക് സമീപം ശരീരത്തില്‍ മുറിവുകളുമായി കാട്ടുപോത്തിനെ കണ്ടത്. പതിനാറേക്കര്‍ ഭാഗത്തുകൂടി ടൗണിനു പിന്നിലെ കൃഷിയിടത്തിലും അയ്യന്‍പിള്ള വളവിനു സമീപത്തെ കൃഷിയിടത്തിലും ഇതിനെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആളുകളുടെ ശബ്ദം കേട്ടാലുടന്‍ തലയുയര്‍ത്തി ശ്രദ്ധിച്ച ശേഷം ഉച്ചത്തില്‍ അമറിക്കൊണ്ട് ഓടി മാറുന്ന പോത്ത് എവിടേക്കാണ് ഓടിയെത്തുന്നതെന്ന് നിശ്ചയിക്കാന്‍ കഴിയ്യാത്ത അവസ്ഥയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനവാസ മേഖലയില്‍ വീടിനു സമീപത്തും പാതയോരത്തും നില്‍ക്കുന്ന പോത്ത് ആക്രമണകാരിയാകാമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പോത്തുകള്‍ തമ്മില്‍ കുത്ത് കൂടിയതിനാലോ പുലിയോ മറ്റോ ആക്രമിച്ചതിനാലോ ആവാം മുറിവേറ്റതെന്നാണ് നിഗമനം. വനം വകുപ്പ് അധികൃതര്‍ ഇടപെട്ട് കാട്ടുപോത്തിനെ വനത്തിലേക്ക് വിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

