Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവനപാലകര്‍ പിടികൂടി...

വനപാലകര്‍ പിടികൂടി വിട്ടയച്ച കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
Wild boar
cancel
camera_alt

representational image

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കു​ള​ത്തി​ല്‍ അ​ക​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി വി​ട്ട​യ​ച്ച കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ര്‍ സാ​ജി​താ മ​ന്‍സി​ലി​ല്‍ ഷ​ക്കീ​ല​ബീ​വി (48)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സാം​ന​ഗ​റി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മീ​ന്‍കു​ള​ത്തി​ല്‍ അ​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യെ രാ​വി​ലെ എ​ട്ടോ​ടെ അ​ഞ്ച​ൽ റേ​ഞ്ച് വ​ന​പാ​ല​ക​രെ​ത്തി കു​ടു​ക്കി​ട്ട്​ പി​ടി​ച്ച്​ കു​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു.

ക​യ​റി​ലെ കു​ടു​ക്ക് പൊ​ട്ടി​ച്ച് സ്വ​ത​ന്ത്ര​മാ​ക്കി​യ കാ​ട്ടു​പ​ന്നി ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ പ​ര​ക്കെ ഓ​ടി ന​ട​ക്കു​ന്ന​തി​നി​ടെ ഏ​താ​നും മീ​റ്റ​ര്‍ അ​ക​ലെ വീ​ട്ടു​മു​റ്റ​ത്ത് കോ​ഴി​ക​ള്‍ക്ക് തീ​റ്റ ന​ല്‍കി​ക്കൊ​ണ്ടി​രു​ന്ന ഷ​ക്കീ​ല ബീ​വി​യെ കു​ത്തി​മ​റി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ക്കീ​ല ബീ​വി​യെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ കു​ള​ത്തൂ​പ്പു​ഴ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി. പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackHousewife
News Summary - Housewife injured in wild boar attack
Next Story