Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
കാട്ടുപന്നി ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ സ​ജി

കു​ള​ത്തൂ​പ്പു​ഴ: വ​നം​വ​കു​പ്പി​ന് കീ​ഴി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡീ​സെ​ന്‍റു​മു​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍ട്ര​ല്‍ ന​ഴ്സ​റി​ക്കു​ള്ളി​ല്‍ ​െവ​ച്ച് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​ന്​ കി​ഴ​ക്കേ​ക്ക​ര വ​ലി​യ​പു​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​ജി (44)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ല്‍ നി​ന്നും ന​ഴ്സ​റി ക്വാ​ര്‍ട്ടേ​ഴ്സി​ലേ​ക്ക് ന​ട​ന്നെ​ത്ത​വേ ഓ​ഫി​സി​നു​സ​മീ​പ​ത്തെ ചെ​ടി​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ മ​റ​ഞ്ഞി​രു​ന്ന കാ​ട്ടു​പ​ന്നി അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ശ​ത്തു​നി​ന്നും പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി സ​ജി​യെ കാ​ലി​ല്‍ കു​ത്തി മ​റി​ച്ചി​ട്ടു. ക്വാ​ര്‍ട്ടേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ടി​യെ​ത്തി ഉ​ട​ന്‍ത​ന്നെ സ​ജി​യെ കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പ​ന്നി​യു​ടെ തേ​റ്റ കൊ​ണ്ട് കാ​ലി​ന്‍റെ തു​ട​ഭാ​ഗ​ത്ത് മു​റി​വേ​റ്റ​താ​യും കൈ​ക്കും സാ​ര​മാ​യ പ​രി​ക്കു​ള്ള​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal Attackkulathupuzha
News Summary - Forest department employee seriously injured in wild boar attack
Next Story