Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപള്ളി മിനാരത്തിൽ...

പള്ളി മിനാരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
പള്ളി മിനാരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
cancel
camera_alt

മൈ​ല​മൂ​ട് പ​ള്ളി മി​നാ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ ആ​ളെ ഫ​യ​ര്‍ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

കു​ള​ത്തൂ​പ്പു​ഴ: മൈ​ല​മൂ​ട് ജു​മാ മ​സ്ജി​ദി​ന്‍റെ മി​നാ​ര​ത്തി​ൽ കു​ടു​ങ്ങി​യ ഇ​ല​ക്ട്രീ​ഷ്യ​നെ ക​ട​യ്ക്ക​ൽ ഫ​യ​ർ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മു​സ്​​ലിം പ​ള്ളി​യു​ടെ മി​നാ​ര​ത്തി​ലെ മൈ​ക്ക് സെ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​യ​റി​യ പ്ര​ദേ​ശ​ത്തെ മ​ഴ​വി​ല്ല് ലൈ​റ്റ്സ് ആ​ൻ​ഡ്​ സൗ​ണ്ട്സ് ഉ​ട​മ ഷാ​ന​വാ​സാ​ണ് (28) തി​രി​ച്ചി​റ​ങ്ങാ​നാ​വാ​തെ ഉ​യ​ര​മു​ള്ള മി​നാ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍ ഷെ​ഫീ​ക്ക് ചോ​ഴി​യ​ക്കോ​ട് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജെ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​യ്ക്ക​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ര​ക്ഷാ പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ മി​നാ​ര​ത്തി​ൽ ക​യ​റി ഷാ​ന​വാ​സി​നെ സേ​ഫ്റ്റി ബെ​ൽ​റ്റ്, റോ​പ്പ് ഇ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു.

ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​വി​നോ​ദ് കു​മാ​ർ, എ. ​ഷാ​ജി, എം. ​എ​ൻ. ഷി​ജു, കെ. ​വി​നേ​ഷ് കു​മാ​ർ, നി​തി​ൻ സു​കു​മാ​ര​ൻ, ജി. ​അ​രു​ൺ ലാ​ൽ, ബി. ​സ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘ​ത്തോ​ടൊ​പ്പം മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്, ആ​ർ ര​ഞ്ജി​ത്ത്, പ്ര​ശാ​ന്ത് വി​ജ​യ്, ജി. ​ഷ​മ്മി എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquerescue
News Summary - Fireforce rescue a man trapped above mosque tower
Next Story