Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെ ബലാത്സംഗം ചെയ്​ത ജോലിക്കാരൻ പിടിയില്‍

text_fields
bookmark_border
muhammed shiyas
cancel

കുളത്തൂപ്പുഴ: ജോലിക്കായെത്തിയ വീട്ടിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്​ത കേസിൽ യുവാവ് പൊലീസ് പിടിയില്‍. പാങ്ങോട് മൈലമൂട് സ്വദേശി മുഹമ്മദ് ഷിയാസ് (33) ആണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസി​െൻറ പിടിയിലായത്.

ഏതാനും ദിവസം മുമ്പ് വീട്ടിൽ ജോലിക്കെത്തിയ മുഹമ്മദ്‌ ഷിയാസ് ആദ്യം അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് മറ്റാരും വീട്ടിലില്ലെന്നു ഉറപ്പുവരുത്തി, 45 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവര്‍ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു.

വനിതാസെൽ കുളത്തൂപ്പുഴ പൊലീസിന് കൈമാറിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാങ്ങോട് നിന്ന്​ പ്രതി കഴിഞ്ഞ ദിവസം പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Employee arrested for raping housewife
Next Story