Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകോവിഡ് ബാധിച്ച...

കോവിഡ് ബാധിച്ച കര്‍ഷകരുടെ വിളകള്‍ വില്‍പന നടത്തി തുക കൈമാറി

text_fields
bookmark_border
vegetables
cancel

കുളത്തൂപ്പുഴ: കോവിഡിനെതുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് താങ്ങായി കുടുംബശ്രീയും സന്നദ്ധപ്രവര്‍ത്തകരും. ഗ്രാമത്തിലെ നിരവധി പേര്‍ കോവിഡ് രോഗത്തി‍െൻറ പിടിയില്‍ അമര്‍ന്നതോടെ ക​െണ്ടയ്​ൻമെൻറ്​ സോണായി മാറിയ പ്രദേശത്തെ കൃഷിയിടത്തില്‍ കൃഷി നടത്തിയ കര്‍ഷകരുടെ വിളകള്‍ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളവെടുത്ത്​ കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ വില്‍പന നടത്തി തുക നല്‍കി.

ലോക്​ഡൗണും ഗ്രാമം ഒന്നാകെ അടക്കുകയും ചെയ്തതോടെ കാര്‍ഷികവിളകള്‍ പൊതുമാര്‍ക്കറ്റിലേക്ക് എത്തിക്കാനോ വില്‍പന നടത്താനോ കഴിയാത്ത സാഹചര്യം സംജാതമാവുകയുമായിരുന്നു.

വിളവെടുക്കാതിരുന്നാല്‍ കര്‍ഷകര്‍ നഷ്​ടത്തിലേക്ക് എത്തുമെന്നത്​ മനസ്സിലാക്കിയ സന്നദ്ധപ്രവര്‍ത്തകർ ഗ്രാമപഞ്ചായത്തംഗം അജിത, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി വിമലയുടെയും നേതൃത്വത്തില്‍ കോളനിയിലെത്തി വിളവെടുത്ത്​ വില്‍പന നടത്തി തുക കര്‍ഷകര്‍ക്ക് കൈമാറി. ഷംനാദ്, സനല്‍കുമാര്‍, സജിത്ത്, വിഷ്ണു തുടങ്ങിയവര്‍ വില്‍പനക്ക് നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid affected farmers
News Summary - covid affected farmers' crops sold and income gave
Next Story