Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപാചക വാതക ക്ഷാമം...

പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവും നിലക്കുമെന്ന് ആശങ്ക

text_fields
bookmark_border
പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവും നിലക്കുമെന്ന് ആശങ്ക
cancel

കുളത്തൂപ്പുഴ: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ തുടര്‍ന്ന് പാചക വാതക ക്ഷാമം രൂക്ഷമാകുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ ബുക്ക് ചെയ്തു ദിവസങ്ങള്‍ പലതു കഴിഞ്ഞും കിട്ടാത്ത അവസ്ഥയാണെന്നും പല ദിവസങ്ങളിലും ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ കൂട്ടം കൂടി വാഗ്വാദവും മറ്റും തുടര്‍ക്കഥയാവുന്നു. പ്രദേശത്തെ മിക്ക ഹോട്ടലുകളും ചായക്കടകളും പാചക വാതകം ലഭിക്കാത്തതിനാല്‍ അടച്ചിട്ട നിലയിലാണുള്ളത്.

പാചകവാതകം സമയബന്ധിതമായി ലഭിക്കാത്തതിനാല്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടി നിലക്കുന്ന അവസ്ഥയിലേക്കെന്ന് അധ്യാപകര്‍ വ്യക്തമാക്കുന്നു. വിദ്യാലയങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന് പാചകവാതകം അനുവദിച്ചതിനെ തുടര്‍ന്ന് സ്കൂളുകളിലുണ്ടായിരുന്ന വിറക് അടുപ്പുകളും മറ്റും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരിട്ടെത്തി നീക്കം ചെയ്യുകയും സ്കൂള്‍ പറമ്പിലെ വിറകുകള്‍ പോലും ഉടന്‍ നീക്കണമെന്ന ശാസന നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാചക വാതകം സുഗമമായി ലഭിക്കാത വന്നതോടെ വിറക് അടുപ്പുകള്‍ ഉപയോഗിക്കാമെന്ന് വകുപ്പ് അറിയിപ്പ് നല്‍കിയെങ്കിലും മിക്ക സ്കൂളുകളിലും ഉണ്ടായിരുന്ന വിറക് അടുപ്പുകള്‍ പൊളിച്ചു മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്തതിനാല്‍ ഉടനെ അതിനു കഴിയാത്ത അവസ്ഥയാണ്.

പുറമെ പാചക വാതകം ബുക്ക് ചെയ്താലും സമയ ബന്ധിതമായി വിതരണം ചെയ്യാന്‍ വിതരണക്കാര്‍ തയ്യാറാകാത്തതിനാല്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ഉയര്‍ന്ന തുക നല്‍കി കരിഞ്ചന്തയില്‍ നിന്നും പാചകവാതകം വാങ്ങേണ്ട സ്ഥിതിവിശേഷമാണെന്ന് പ്രഥമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. മുമ്പ് ഒരു സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ 25 ദിവസത്തിനു ശേഷം അടുത്ത റീഫില്‍ ബുക്ക് ചെയ്യാമായിരുന്നിടത്ത് ഇപ്പോള്‍ മുപ്പത്തഞ്ചും നാല്‍പതും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ബുക്കിംഗ് സാധിക്കുകയുള്ളൂവെന്നത് പ്രഥമാധ്യാപകരെ വല്ലാതെ വലക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shortageInterruptedCooking GasSchool Meals
News Summary - Cooking gas shortage worsens; fears that midday meals in schools will also stop
Next Story