Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവീട്ടമുറ്റത്തും...

വീട്ടമുറ്റത്തും പരിസരത്തും രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
വീട്ടമുറ്റത്തും പരിസരത്തും രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി
cancel
camera_alt

ര​ക്ത​ക്ക​റ ത​ളം​കെ​ട്ടി​യ നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: പു​ല​ര്‍ച്ചെ വീ​ട്ട​മു​റ്റ​ത്തും പ​രി​സ​ര​ത്തും പ്ര​ധാ​ന​പാ​ത​യി​ലും ത​ളം​കെ​ട്ടി​യ നി​ല​യി​ല്‍ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്​​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ചെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ ക​വി​ത ട്രെ​ഡേ​ഴ്സ് ഉ​ട​മ ഗ​ണ​പ​തി​വി​ളാ​കം വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര​ത്തും മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലു​മാ​യി പ​ല​യി​ട​ത്തും ത​ളം​കെ​ട്ടി​യ നി​ല​യി​ല്‍ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ വി​വ​രം കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ല​റി​യി​ക്കു​ക​യും പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​സ​ര​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​തി​നി​ടെ സ്ഥ​ല​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തു​ക​ണ്ട് അ​തു​വ​ഴി ക​ട​ന്നു​പോ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ചി​ല​ര്‍ ത​ങ്ങ​ള്‍ പു​ല​ര്‍ച്ചെ സ​വാ​രി പോ​ക​വേ മു​ഖ​മാ​കെ മു​റി​ഞ്ഞ നി​ല​യി​ല്‍ ഒ​രു പോ​ത്ത് റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന​ത്​ ക​ണ്ട​താ​യി പ​റ​ഞ്ഞു.

വാ​ഹ​ന​മോ മ​റ്റോ ഇ​ടി​ച്ച​താ​കാ​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​കെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ പോ​ത്തി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ സം​ഭ​വം സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​ത്തി​നും പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​ത്തി​നെ വാ​ഹ​ന​മി​ടി​ച്ച​താ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും സം​ഭ​വ​മാ​ണോ എ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bloodstains
News Summary - bloodstains in and around the house caused panic
Next Story