Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകേരളത്തിലേത് മികച്ച...

കേരളത്തിലേത് മികച്ച പൊതുവിതരണ സംവിധാനം - മന്ത്രി ജി.ആര്‍ അനില്‍

text_fields
bookmark_border
gr anil
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ള​ത്തൂ​പ്പു​ഴ: രാ​ജ്യ​ത്തെ മി​ക​ച്ച പൊ​തു​വി​ത​ര​ണ സം​വി​ധാ​നം കേ​ര​ള​ത്തി​ലേ​തെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. കു​ള​ത്തൂ​പു​ഴ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ റേ​ഷ​ന്‍ ക​ട​ക​ളെ കേ​ര​ള സ്റ്റോ​റു​ക​ളാ​ക്കി മാ​റ്റി അ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം വി​പു​ലീ​ക​രി​ക്കും.

അ​തി​ദ​രി​ദ്ര​രു​ടെ​യും വി​ശ​പ്പ് അ​ക​റ്റു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യം. ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വീ​ഴ്ച സം​ഭ​വി​ക്ക​രു​തെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​എ​സ്. സു​പാ​ല്‍ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ൽ​പ​ന എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി നി​ര്‍വ​ഹി​ച്ചു.

സ​പ്ലൈ​കോ എം.​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​അ​നി​ല്‍ കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​നി​ല്‍ കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി ഉ​മ്മ​ന്‍, സ​പ്ലൈ​കോ റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ജി.​എ​സ്. ജ​ല​ജ റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public distributionKerala News
News Summary - Best Public Distribution System in Kerala - Minister GR Anil
Next Story