Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightമലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
wild boar hit auto
cancel

കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ള്‍ക്ക​രി​ക്കം വി​ല്ലേ​ജ് ഓ​ഫി​സ് വ​ള​വി​നു സ​മീ​പം പാ​ത​ക്ക് കു​റു​കെ ചാ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ര്‍ക്കും യാ​ത്രി​ക​ര്‍ക്കും പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ ആ​മ​ക്കു​ളം ച​തു​പ്പി​ൽ വീ​ട്ടി​ല്‍ ലോ​പ്പ​സ് (54), ആ​ല​ഞ്ചേ​രി അ​രു​ണോ​ദ​യം വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ പി​ള്ള (68), ഭാ​ര്യ ര​മ (60) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നി​ന്ന് ആ​ല​ഞ്ചേ​രി​യി​ലേ​ക്ക് സ​വാ​രി പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ. തി​ങ്ക​ള്‍ക്ക​രി​ക്കം വി​ല്ലേ​ജ് ഓ​ഫി​സ് ക​ഴി​ഞ്ഞു മു​ന്നോ​ട്ട് പോ​ക​വേ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന്​ വ​ന​ത്തി​ലേ​ക്ക് കൂ​ട്ട​മാ​യി പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി​ക്കൂട്ട​മാ​ണ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും ര​മ​യെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredWild boarwild boar menace
News Summary - Auto overturned after hitting wild boar on hilly highway-Three people were injured
Next Story