ആക്രമണത്തില്‍നിന്ന് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു; ബൈക്ക് നാമാവശേഷമായി
text_fieldsകുളത്തൂപ്പുഴ മാത്രക്കരിക്കം വനപാതയില്‍ കാട്ടാന ബൈക്ക്
തകര്‍ത്ത നിലയില്‍
കുളത്തൂപ്പുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. ആന അരിശം തീര്‍ത്തത് ബൈക്കിനോട്. കുളത്തൂപ്പുഴ മാത്രക്കരിക്കം കുന്നില്‍വീട്ടില്‍ അക്ഷയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ക്ഷീരകര്‍ഷക കുടുംബാംഗമായ അക്ഷയ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ നിന്ന് ഡാലിയിലേക്ക് പാലുമായി പോകവെ, വനപാതയില്‍ മുന്നിലെത്തിയ കാട്ടാന ഓടിയടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് അക്ഷയ് ഓടിയകന്നെങ്കിലും കാട്ടാന ബൈക്ക് ചവിട്ടി തകര്‍ത്താണ് അരിശം തീര്‍ത്തത്.
ഏറെ നേരം പാതയില്‍ നിലയുറപ്പിച്ച ശേഷമാണ് ആന പിന്‍വാങ്ങിയത്. ഇതിനിടെ, ജനവാസ മേഖലയിലേക്ക് ഓടിയെത്തിയ അക്ഷയ് പ്രദേശവാസികളെയും കൂട്ടി തിരിച്ചെത്തുമ്പോഴേക്കും ബൈക്ക് ഉപയോഗിക്കാനാവാത്ത വിധത്തില്‍ നശിപ്പിച്ചിരുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ് അക്ഷയ്.

