Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയോര ഹൈവേയിൽ വീണ്ടും അപകടം: മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ അഞ്ചൽപാതയിൽ ദിനംപ്രതി വാഹനാപകടങ്ങൾ പെരുകുന്നു. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റതിന് പിന്നാലെ ബുധനാഴ്ച ഉച്ചക്ക് വീണ്ടും ബൈക്കപകടമുണ്ടായി.
ചന്ദനക്കാവ് ജങ്ഷനുസമീപത്തായുണ്ടായ അപകടത്തിൽ കിളികൊല്ലൂര്‍ സ്വദേശി മുനീര്‍, സഹയാത്രിക ബിന്ദു, വലിയേല സ്വദേശി സിബിന് സജി എന്നിവര്‍ക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് അഞ്ചലിലേക്ക് വരുകയായിരുന്ന ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക്, സിബിന് സജി സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
Next Story

