Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightആദിവാസി കോളനിയിലെ...

ആദിവാസി കോളനിയിലെ വീട്ടില്‍നിന്ന് നാടന്‍ തോക്ക് പിടികൂടി

text_fields
bookmark_border
gun seized from tribal colony
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ​യി​ൽ പെ​രു​വ​ഴി​ക്കാ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ത്തി​യ നാ​ട​ന്‍ തോ​ക്കു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടി​നു​മു​ന്നി​ല്‍

കു​ള​ത്തൂ​പ്പു​ഴ: വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​മാ​റി​യ ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍നി​ന്ന് നാ​ട​ന്‍തോ​ക്ക് ക​ണ്ടെ​ത്തി. ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ര്‍ന്ന കു​ള​ത്തൂ​പ്പു​ഴ പെ​രു​വ​ഴി​ക്കാ​ല ആ​ദി​വാ​സി കോ​ള​നി പ്ര​വീ​ണ വി​ലാ​സ​ത്തി​ല്‍ വേ​ണു​വി‍െൻറ വീ​ട്ടി​ല്‍നി​ന്നാ​ണ് വേ​ട്ട​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള തോ​ക്ക് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ലു​വ​ര​മ്പ് സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ വീ​ട്ടു​ട​മ ക​ട​ന്നു.

പൊ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് സ​മീ​പ​ത്തെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജു​കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സു​ധീ​ഷ് കു​മാ​ര്‍, ബി​നു വ​ർ​ഗീ​സ്, മ​നോ​ഹ​ര​ന്‍ പി​ള്ള, ര​മേ​ശ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. വേ​ണു​വി​നെ​തി​രെ കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal ColonyGuns seized
News Summary - A gun was seized from a house in a tribal colony
Next Story