Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുഡുംബി സേവാസംഘം...

കുഡുംബി സേവാസംഘം പദയാത്ര നാളെ ജില്ലയിൽ

text_fields
bookmark_border
reservation in kerala
cancel

കൊ​ല്ലം: സം​വ​ര​ണ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കു​ഡും​ബി സേ​വാ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​സി. സു​രേ​ഷ് ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​ക്ക്​ ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സം​സ്ഥാ​ന​ത്തെ കു​ഡും​ബി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക, അ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ക്ലാ​സ്​ ഒ​ന്ന്​ മു​ത​ൽ മൂ​ന്ന്​ വ​രെ​യു​ള്ള ത​സ്തി​ക​ക​ളി​ൽ ഒ​രു ശ​ത​മാ​ന​വും ക്ലാ​സ് നാ​ല്​ ത​സ്തി​ക​യി​ൽ ര​ണ്ട്​ ശ​ത​മാ​ന​വും ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ളി​ൽ മൂ​ന്ന്​ ശ​ത​മാ​ന​വും ഉ​ദ്യോ​ഗ സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളെ നാ​ല്​ ത​ട്ടു​ക​ളാ​യി തി​രി​ക്കു​മ്പോ​ൾ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കാ​റ്റ​ഗ​റി നാ​ലി​ൽ കു​ഡും​ബി സ​മു​ദാ​യ​ത്തെ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ യാ​ത്ര.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്ക്​ ചി​ന്ന​ക്ക​ട​യി​ൽ പ​ദ​യാ​ത്ര​ക്ക്​ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

12ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​പ​നം മ​ന്ത്രി പി. ​രാ​ജീ​വ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഖ​ജാ​ൻ​ജി ഇ.​എ​ൽ. അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ കെ.​ആ​ർ. ജ​യ​പ്ര​സാ​ദ്, കൊ​ല്ലം താ​ലൂ​ക്ക് യൂ​നി​യ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​ൻ, കൊ​ല്ലം താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ്‌ വി. ​വി​ജ​യ​കു​മാ​ർ, ബോ​ർ​ഡ്‌ മെം​ബ​ർ പി. ​ര​വീ​ന്ദ്ര​നാ​ഥ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbi Seva Sangh
News Summary - Kudumbi Seva Sangh Padayatra tomorrow in the district
Next Story