Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: കൊല്ലം ജില്ലയിൽനിന്ന് നാല്​ ദീർഘദൂര ബസ്​ സർവിസ്

text_fields
bookmark_border
ksrtc
cancel

കൊ​ല്ലം: കെ.​എ​സ്.​ആ​ർ.​ടി.​സി ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ് ആ​രം​ഭി​ച്ച​തിെൻറ ഭാ​ഗ​മാ​യി ആ​ദ്യ​ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്ന് നാ​ല് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി. കൊ​ല്ലം ഡി​പ്പോ​യി​ൽ​നി​ന്നും​ കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ൽ​നി​ന്നും ര​ണ്ടു​വീ​തം സ​ർ​വി​സാ​ണ് ന​ട​ത്തി​യ​ത്.

എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കാ​ണ് സ​ർ​വി​സു​ള്ള​ത്. മൂ​ന്ന് സ​ർ​വി​സു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങാ​ണ്. കൊ​ല്ല​ത്തു​നി​ന്ന് രാ​വി​ലെ 5.20ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം സൂ​പ്പ​ർ​ഫാ​സ്​​റ്റ്, കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ൽ​നി​ന്ന് 6.30നും 7.30 ​നു​മു​ള്ള എ​റ​ണാ​കു​ളം സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ന്നി​വ​ക്കാ​ണ് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്. കൊ​ല്ല​ത്തു​നി​ന്ന് 6.30നു​ള്ള അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ കോ​വി​ഡ് പ്ര​ത്യേ​ക സ​ർ​വി​സാ​ണ്. ആ​ദ്യ ദി​വ​സം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.

ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലു​മാ​യി പ്രാ​ദേ​ശി​ക റൂ​ട്ടു​ക​ളി​ല​ട​ക്കം 37 ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. കൊ​ല്ലം ഡി​പ്പോ​യി​ൽ​നി​ന്ന് 10, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​റ്, കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് അ​ഞ്ച്, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, കു​ള​ത്തൂ​പ്പു​ഴ, ച​ട​യ​മം​ഗ​ലം ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ര​ണ്ടു​വീ​തം, ആ​ര്യ​ങ്കാ​വി​ൽ​നി​ന്ന്​ ഒ​രു സ​ർ​വി​സു​മാ​ണു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സൗ​ക​ര്യാ​ർ​ഥം ഫാ​സ്​​റ്റ്​ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ലെ സ​ർ​വി​സു​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc serviceksrtckollam
News Summary - ksrtc: four services from kollam district
Next Story