കെ.എസ്.ആര്.ടി.സി ഉല്ലാസയാത്ര
text_fieldsകൊല്ലം: കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്ന് മേയില്‍ വിനോദസഞ്ചാര, തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍. ശനിയാഴ്ച രാവിലെ മൂന്നാറിലേക്ക് യാത്ര നടത്തും. മേയ് ഏഴിന് വേമ്പനാടന്‍, കുട്ടനാടന്‍ കായലുകളില്‍ ബോട്ട് യാത്ര ഉൾപ്പെട്ട കുമരകം ട്രിപ്പും പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രങ്ങൾ ഉള്‍പ്പെടുന്ന തീര്‍ഥാടന യാത്രയും.
മേയ് 11ന് രാത്രി വയനാട് ട്രിപ്പ്. മേയ് 12 നും 15 നും ഗവി യാത്ര. മേയ് 14 ന് റോസ്മല, വാഗമണ്‍ യാത്രകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റോസ്മല യാത്രക്ക് 770 രൂപയും വാഗമണ്‍ യാത്രക്ക് ഒരാള്‍ക്ക് 1020 രൂപയുമാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9447721659, 9496110124, 9747814994.

