എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsദിലൻ
കൊട്ടിയം: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊല്ലം മുണ്ടക്കൽ കന്റോൺമെന്റ് സൗത്തിൽ സെന്റ് അന്റണി കോട്ടേജിൽ ദിലൻ (21) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കൊട്ടിയം മൈലാപ്പൂര് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇയാൾ പിടിയിലായത്.
2.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. കൊട്ടിയം പൊലീസ് സബ് ഇൻസ്പെക്ടർ ഷിയാസിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ഫിറോസ്ഖാൻ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, സി.പി.ഒ ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

