കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅനൂപ്
കൊട്ടിയം: വിൽപനക്കായി കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. തഴുത്തല വഞ്ചിമുക്ക് വി.എസ് ഭവനിൽ അനൂപ് (24) ആണ് പിടിയിലായത്. കൊട്ടിയം മിനി കോളനി വയൽ റോഡിൽ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 1.952 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കൊട്ടിയം കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കായി കാറിൽ അന്തർ സംസ്ഥാനത്തുനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം ജില്ല ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും ചേർന്ന് പിടികൂടിയത്.
കൊട്ടിയം സബ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, എസ്.ഐ ഷാജി, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സീനു, സജു, മനു, രിപു, രതീഷ്, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

