Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒപ്പം താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
Listen to this Article
കൊട്ടിയം: ഒന്നിച്ച് താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തഴുത്തല കൊട്ടുംമ്പുറം സുമിത് ഭവനത്തിൽ സുജിത്ത്ദാസ് (40) ആണ് പിടിയിലായത്. അഞ്ച് വർഷത്തിന് മുമ്പ് ഇയാൾ യുവതിയെ ഒപ്പം കൂട്ടുകയായിരുന്നു. കഴിഞ്ഞ 27ന് ഉച്ചക്ക് യുവതിയുടെ വീട്ടിൽ കയറി ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു.
വീട്ടിലെ അലമാരയുടെയും ജനലിന്‍റെയും ഗ്ലാസുകൾ അടിച്ച് തകർത്തു. കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, റെനോക്സ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഒമാരായ സാംജി, ബീന, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

