അപകടമൊഴിയാതെ ഉമയനല്ലൂർ കടമ്പാട്ടുമുക്ക്
text_fieldsകൊട്ടിയം: ദേശീയപാതയിലെ ഉമയനല്ലൂർ കടമ്പാട്ടുമുക്ക് അപകടക്കെണിയായി മാറിയിട്ടും നടപടിയെടുക്കാതെ അധികൃതർ മൗനത്തിൽ. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇവിടെയുണ്ടാകുന്നു. റോഡിെൻറ ഒരു വശം താഴ്ന്നുകിടക്കുന്നതും ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ദേശീയപാതയിലെ അപകടസാധ്യത കൂടിയ മേഖലകളിലൊന്നായി പ്രദേശത്തെ കണ്ടെത്തിയിട്ടും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ദേശീയപാതയിൽ ഒരു ചെറിയ വളവുള്ള ഭാഗം കൂടിയാണിത്. റോഡിെൻറ വടക്കുവശത്തെ താഴ്ചയുള്ള ഭാഗത്ത് കുറ്റിച്ചെടികളും വളർന്നുനിൽക്കുന്നുണ്ട്. ഉമയനല്ലൂർ ഏലാ റോഡ്, പാർക്ക് മുക്ക് മൈലാപ്പൂര് റോഡ് എന്നീ റോഡുകൾ ദേശീയപാതയിൽ നിന്നും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ എം.എൽ.എയുടെ ഭാഗത്തു നിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി ആവശ്യപ്പെട്ടു.
ഓരോ അപകടം ഉണ്ടാകുമ്പോഴും സടകുടഞ്ഞെഴുന്നേെറ്റത്തുന്ന അധികൃതർ നാട്ടുകാർക്ക് വാഗ്ദാനങ്ങൾ നൽകി മടങ്ങുകയാണ് പതിവെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ നാസറും, റാഫിയും പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ഇവിടെ ആംബുലൻസും കാറും കൂട്ടിമുട്ടി കാർ യാത്രികരായ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അജ്മൽ, വിഴിഞ്ഞം സ്വദേശി നൗഷാദ് എന്നിവർ മരിച്ചിരുന്നു.
പത്തുവർഷം മുമ്പ് ദേശീയപാതയിലെ അപകടസാധ്യത മേഖലകൾ കണ്ടെത്തുന്നതിന് നാറ്റ്പാക് നടത്തിയ സർവേയിലാണ് കടമ്പാട്ടുമുക്കിനെ അപകട സാധ്യത കൂടിയ മേഖലയായി കണ്ടെത്തിയത്. തുടർന്ന് മേവറം മുതൽ കടമ്പാട്ടുകോണം വരെ അപകടങ്ങൾ ഒഴിവാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെകിലും കടമ്പാട്ടുമുക്കിെൻറ കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

