Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ച രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ച രണ്ടുപേര്‍ പിടിയില്‍
cancel
camera_alt

മ​ഹേ​ഷ്, വി​പി​ൻ

കൊട്ടിയം: വീടിനുമുന്നില്‍നിന്ന് അസഭ്യം വിളിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധത്തില്‍ യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തിരുനല്‍വേലി അംബാസമുദ്രം നോര്‍ത്ത് സ്ട്രീറ്റിൽ മഹേഷ് (36), നെടുമ്പന വിപിന്‍ ഭവനില്‍ വിപിന്‍ (28) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം പ്രതികള്‍ തഴുത്തല സ്വദേശിയായ പ്രദീപിന്റെ വീടിന് മുന്നില്‍നിന്ന് അസഭ്യം വിളിച്ചത് പ്രദീപ് ചോദ്യംചെയ്തിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ രാത്രിയോടെ സംഘം ചേര്‍ന്ന് പ്രദീപിന്റെ തഴുത്തല പി.കെ ജങ്ഷനിലുള്ള കോഴിക്കടയിലെത്തി കമ്പിവടികൊണ്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനൊടുവില്‍ കടയുടെ മുന്‍വശത്തിരുന്ന ബൈക്ക് തല്ലിത്തകര്‍ക്കുകയും കടയില്‍ സൂക്ഷിച്ചിരുന്ന 17,000 രൂപ അപഹരിക്കുകയും ചെയ്തിരുന്നു.

പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊട്ടിയം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സിയുടെ നേതൃത്വത്തില്‍ എസ്.ഐ റെനോക്‌സ്, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people who attacked a youth and injured him were arrested
Next Story