പട്ടാപ്പകൽ വീടിൻെറ ഓട് പൊളിച്ച് മോഷണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഉദയൻ, ശിവജി
കൊട്ടിയം: ആളില്ലാതിരുന്ന സമയത്ത് വീടിെൻറ ഓട് പൊളിച്ച് അകത്തുകയറി കിടക്കമുറിയിലെ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം കൊച്ചുകുന്നത്തുവിള വീട്ടിൽ ഉദയൻ (40), തൃക്കോവിൽവട്ടം വെറ്റിലത്താഴം പനമ്പിൽ വീട്ടിൽ ശിവജി എന്നിവരാണ് കൊട്ടിയം പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞദിവസം തൃക്കോവിൽവട്ടം വെറ്റിലത്താഴം ഡീസൻറ്മുക്ക് ദിവ്യ പാക്കിങ് സെൻററിന് സമീപം ചരുവിളവീട്ടിൽ മഹേശൻപിള്ളയുടെ വീട്ടിലെ അലമാര വെട്ടിപ്പൊളിച്ച് അരപ്പവൻ തൂക്കം വരുന്ന രണ്ട് സ്വർണമോതിരങ്ങളും അലമാരയിൽ പല സ്ഥലത്തായി െവച്ചിരുന്ന ഏകദേശം 10,000 രൂപയുമാണ് മോഷ്ടിച്ചത്.
നിരവധി മോഷണക്കേസുകളിലെ മോഷണമുതലുകൾ വിൽക്കുന്നതിൽ ഉദയെൻറ സഹായിയായിരുന്നു ശിവജി. സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പിയുടെ നിർദേശാനുസരണം കൊട്ടിയം ഐ.എസ്.എച്ച്.ഒ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, റെക്സൺ, സി.പി.ഒ ബിജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്ത് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

