ഫുട്ബാള്‍ മത്സരത്തെ തുടർന്ന് സംഘർഷം; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
text_fieldsഅറസ്റ്റിലായ വിഷ്ണു
കൊട്ടിയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുന്തലത്താഴം കൊച്ച്ഡീസൻറുമുക്ക് മുരുകന് കോവില്‍ ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 78 കൈലാത്ര വടക്കതില്‍ രമ്യ ഭവനത്തില്‍ പന്തളം കണ്ണന് എന്ന വിഷ്ണു (27) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്ന ഷിബിലാലിനെ വിഷ്ണു ഉള്‍പ്പെട്ട സംഘം കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്പിച്ചു.
ആറ് മാസം മുമ്പ് പരിക്കേറ്റ ഷിബിലാലടക്കമുള്ള സംഘം കണ്ണനല്ലൂരിലെ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ വിഷ്ണുവിെൻറ സംഘത്തിനെ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന വിജയികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിെൻറ വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളിലൊരാളായ അനന്തുകൃഷ്ണനെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിഷ്ണുവിനെ കൊച്ച് ഡീസൻറുമുക്കിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. കൊട്ടിയം സ്റ്റേഷനിലെ എസ്.ഐമാരായ സുജിത്ത് ബി. നായര്‍, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാന്, സി.പി.ഒമാരായ പ്രശാന്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

