Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightവയോധികയെ ഉപദ്രവിച്ച്​...

വയോധികയെ ഉപദ്രവിച്ച്​ ഉപേക്ഷിച്ച സംഭവം: പൊലീസ്​ അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
assaulting case
cancel
camera_alt

കൊ​ട്ടി​യ​ത്ത്​ വ​യോ​ധി​ക​യെ ആ​ക്ര​മി എ​ടു​ത്തു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി.​സി ടി.​വി ദൃ​ശ്യം

കൊ​ട്ടി​യം: അ​ർ​ധ​രാ​ത്രി​യി​ൽ ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ട​ത്തി​കൊ​ണ്ടു പോ​യി ഉ​പ​ദ്ര​വി​ച്ച ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ ക​ട​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും, എ​ടു​ത്തു കൊ​ണ്ടു​പോ​കു​ന്ന​തും നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​ത​ന്നെ ഇ​വ​രു​ടെ മ​ക​ൾ കൊ​ട്ടി​യം സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

സം​ഭ​വം പു​റ​ത്താ​യ​പ്പോ​ഴാ​ണ് കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യ​ത്. ഇ​തി​നി​ടെ കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യ ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൊ​ട്ടി​യം ജ​ങ്ഷ​നി​ലെ ക​ട​യു​ടെ തി​ണ്ണ​യി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന വ​യോ​ധി​ക​ക്ക്​ നേ​രെ​യാ​ണ്​ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കു​ന്ന കൊ​ടും ക്രൂ​ര​ത ന​ട​ന്ന​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ കൊ​ട്ടി​യം സി​ത്താ​ര ജ​ങ്​​ഷ​ന് സ​മീ​പം കാ​ണ​പ്പെ​ട്ട ഇ​വ​രെ മ​ക​ൾ എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം കൊ​ട്ടി​യം പൊ​ലീ​സി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAssaulting
News Summary - The incident of harassing an elderly woman and abandoning her-Police have started an investigation
Next Story