Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകുടിവെള്ള വിതരണ പൈപ്പ്...

കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

text_fields
bookmark_border
pipe burst
cancel
camera_alt

നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് പാ​കി​സ്താ​ൻ​മു​ക്ക്-​മു​ള​വ​റ​ക്കു​ന്ന് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം ഒ​ഴു​കു​ന്നു

കൊ​ട്ടി​യം: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഒ​ളി​ച്ചു​ക​ളി തു​ട​രു​ന്നു.

വെ​ള്ള​മൊ​ഴു​ക്കു​മൂ​ലം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ മു​ട്ട​യ്ക്കാ​വ് പാ​കി​സ്താ​ൻ മു​ക്ക് - മു​ള​വ​റ​ക്കു​ന്ന് റോ​ഡി​ലാ​ണ് മാ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എം.​എ​ൽ.​എ​യാ​യി​രു​ന്ന​പ്പോ​ൾ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് റോ​ഡ് വെ​ള്ള​മൊ​ഴു​ക്കി​നെ​തു​ട​ർ​ന്ന് പാ​യ​ൽ ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

റോ​ഡി​ലെ പാ​യ​ലി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ഴു​ന്ന​തും പ​തി​വാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും പ്ര​ദേ​ശ​വാ​സി​ക​ളും പ​ല​ത​വ​ണ വാ​ട്ട​ർ അ​​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത്​ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴാ​ണ് ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ൽ നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsDrinking waterPipe Burst
News Summary - The drinking water supply pipe breaks and water is wasted
Next Story