ക്ഷേത്ര ഭാരവാഹിക്ക് മയക്കുമരുന്ന് സംഘത്തിെൻറ മർദനം
text_fieldsസുധീർദേവ്
കൊട്ടിയം: ക്ഷേത്ര പരിസരത്ത് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടത്തുന്നതിനെ ചോദ്യം ചെയ്തതിെൻറ പേരിൽ ക്ഷേത്ര ഭാരവാഹിയെ സംഘത്തിൽെപട്ടയാൾ ആക്രമിച്ചുപരിക്കേൽപ്പിച്ചു.
ഗുരുതര പരിക്കേറ്റ് കിടന്നയാളെ നാട്ടുകാർ ചേർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈലക്കാട് കാടിയാതിത്തറ വീട്ടിൽ സുധീർദേവിനാണ്(48) പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കാടിയാതിത്തറ ക്ഷേത്രത്തിലെ സെക്രട്ടറിയായ ഇദ്ദേഹം ക്ഷേത്രത്തിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് വരവെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിന് സമീപം യുവാക്കെളയും കുട്ടികെളയും കൂട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നതിനെ ചോദ്യം ചെയ്തതിെൻറ പേരിലായിരുന്നു ആക്രമണം.
സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ പോലും കൊട്ടിയം പൊലീസ് തയാറായില്ലെന്ന ആരോപണവുമുണ്ട്.

