വളർത്തുനായെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തയാളെ കുത്തിയ പ്രതി അറസ്റ്റിൽ
text_fieldsപ്രതി രാജീവ്
കൊട്ടിയം: വളർത്തുനായെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തയാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കൊട്ടിയം പൊലീസ് പിടികൂടി. മയ്യനാട് മുക്കളം ദേവു ഭവനിൽ രാജീവാണ് (52) അറസ്റ്റിലായത്.
സമീപവാസിയായ മയ്യനാട്, പനവയൽ റയാൻ മൻസിലിൽ കബീർ കുട്ടിയെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. രാജീവ് രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്. ഇവയെ സ്ഥിരമായി ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത കബീർ കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു.
ഇതിനെതിരെ പരാതി നൽകാൻ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കബീർ കുട്ടിയെ രാജീവ് കത്തിയുമായി വന്ന് കുത്തുകയായിരുന്നു.
നെഞ്ചിന് ആഴത്തിൽ മുറിവേറ്റ കബീർ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാക്കി. കൊട്ടിയം സി.ഐ പ്രദീപിന്റെ നിർദേശാനുസരണം എസ്. ഐ നിതിൻ നളൻ, എ.എസ്.ഐ ഷെർലി സുകുമാരൻ, സി.പി. മാരായ പ്രവീൺ ചന്ദ്, ചന്തു, ശംഭു, ഹരീഷ് തുടങ്ങിയവർ ചേർന്നാണ് മയ്യനാട് റെയിൽവേ ഗേറ്റിനു സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

