ഞങ്ങൾടെത് റെഡ്യായ്...; പക്ഷേ, മഴകൊണ്ടോയ്...
text_fieldsവെള്ളം കയറി നശിച്ച മരച്ചീനിയുമായി ഹേമന്തും വാസുദേവും വാണിയും
കൊട്ടിയം: എല്ലാവരും ലോക്ഡൗൺ കാലത്ത് മൊബൈലിലും ഗെയിമിലും കണ്ണുതുറന്നിരുന്നപ്പോൾ കൃഷിയിടത്തിലേക്കിറങ്ങിയവരാണ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വാണിയും അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഹേമന്തും വാസുദേവും.
എന്നാൽ, തങ്ങളുടെ അധ്വാനം മഴയെടുത്തതോടെ വിഷമത്തിലാണ് ഈ കുരുന്നുകൾ. താന്നി കായല്‍ അരികത്ത് തരിശുകിടന്ന ഭൂമിയാണ് കൃഷിക്കായി ഉപയോഗിച്ചത്.
മരച്ചീനി, മധുരക്കിഴങ്ങ്, മഞ്ഞള്‍, കൂർക്ക, വഴുതന, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു. മഴ കനത്തതോടെ കായലിലെ ജലനിരപ്പ് അഞ്ച് അടിയോളം ഉയരുകയും കൃഷിയിടത്തിലേക്ക് വെള്ളം കയറുകയുമായിരുന്നു.
വെള്ളം കെട്ടിക്കിടന്നതോടെ പാകമാകാറായ മരച്ചീനി അഴുകി. മറ്റ് വിളകളുടെ അവസ്ഥയും ഇതുതന്നെ. പൊഴിക്കര സ്പിൽവേ ഷട്ടറിെൻറ അറ്റകുറ്റപ്പണി നടത്താത്തതും മുക്കം പൊഴി മുറിക്കാത്തതുമാണ് വെള്ളം ഉയരാൻ കാരണം.

